കുമ്പസാര പീഡനം; ഒരു വൈദികന്‍ കീഴടങ്ങി

jays k george

കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരു വൈദികന്‍ കീഴടങ്ങി. ഫാദര്‍ ജെയ്സ് കെ ജോര്‍ജ്ജാണ് കീഴടങ്ങിയത്. കേസിലെ നാലാം പ്രതിയാണ് ജെയ്സ് കെ ജോര്‍ജ്ജ്. കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഇയാള്‍ കീഴടങ്ങിയത്. ഫാദര്‍ ജോബ് മാത്യു ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ തന്നെ കീഴടങ്ങിയിരുന്നു. മൂന്നാം പ്രതി ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top