22
Feb 2019
Friday
Kuttanadu

ജലനിരപ്പ് കുറഞ്ഞു; ചെറുതോണിയുടെ രണ്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നതോടെ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ പൂര്‍ണമായി അടച്ചു. ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. മറ്റ് മൂന്ന് ഷട്ടറുകളിലൂടെയും വെള്ളം ഒഴുക്കിവിടുന്നത് തുടരും. ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കുകളനുസരിച്ച് ഇടുക്കിയിലെ ജലനിരപ്പ് 2397.12 ആയി കുറഞ്ഞിരിക്കുകയാണ്. ജലനിരപ്പ് കുറച്ച് കൂടി കുറഞ്ഞ ശേഷം മാത്രമേ എല്ലാ ഷട്ടറുകളും അടക്കുന്നതിനെ കുറിച്ച് ആലോചിക്കൂ. 4.5 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഓരോ സെക്കന്റിലും ഉപ്പോള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. നേരത്തെ, ഇത് 7.5 ലക്ഷം ലിറ്ററായിരുന്നു.

Top