Advertisement

കോഴിക്കോട് ഏഴിടത്ത് ഉരുള്‍പ്പൊട്ടല്‍

August 14, 2018
Google News 0 minutes Read
land slide

കനത്ത മഴ തുടരുന്ന കോഴിക്കോട് ജില്ലയില്‍ ഏഴിടത്ത് ഉരുള്‍പ്പൊട്ടി. കക്കയത്ത് രണ്ടിടത്തും  മരയോര മേഖലയില്‍ കണ്ണപ്പന്‍ കുണ്ട്, മട്ടിമല,തലയാട് തുടങ്ങിയവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടിയത്. നായാടുംപോയിലില്‍ വെള്ളം കയറി. മലയോര പ്രദേശങ്ങളില്‍ മലവെള്ള പ്പാച്ചിലിന് സാധ്യതയുണ്ട്. താമരശ്ശേരിയില്‍ ചിപ്പിലിതോടും ഒമ്പതാം വളവിലുമാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്.   മുറിപ്പുഴ വനത്തിലും ഉരുള്‍പ്പൊട്ടി. തിരുവമ്പാടി, ഈനാമ്പുഴ ടൗണിലും വെള്ളം കയറിയിട്ടുണ്ട്.
പുതുപ്പാടിയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. വയനാട്ടിലും ഉരുള്‍പ്പൊട്ടിയിട്ടുണ്ട്. കുറിച്യര്‍ മലയിലാണ് ഉരുള്‍പ്പൊട്ടിയത്. കനത്ത മഴയില്‍ മൂന്നാര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.  മാട്ടുപ്പെട്ടി അണക്കെട്ടിലെ രണ്ടാമത്തെ ഷട്ടര്‍ 50സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. 1599.59ആണ് മാട്ടുപ്പെട്ടി ഡാമിന്റെ പരമാവധി സംഭരണ ശേഷി. 1599.20ആയതോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ആദ്യം 30സെന്റീമീറ്റാണ് ഉയര്‍ത്തിയത്. പിന്നീട് ഇത് അമ്പതിലേക്ക് ഉയര്‍ത്തുകയായിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here