20
Feb 2019
Wednesday
Kuttanadu

സര്‍വകലാശാലകള്‍ പരീക്ഷ മാറ്റി

neet net jee exams to be conducted by national testing agency

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂര്‍ സര്‍വകലാശാല, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല, കേരള സര്‍വകലാശാല എന്നിവര്‍ അടുത്ത് ദിവസങ്ങളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കണ്ണൂര്‍ സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ നടത്താനിരുന്ന എല്ലാ സപ്ലിമെന്ററി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Top