മുല്ലപ്പെരിയാറില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പ്

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കനുസരിച്ച് ജലനിരപ്പ് 141.6 അടിയായി ഉയര്‍ന്നിരിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അടുത്ത ഒരു മണിക്കുറിനുള്ളിൽ 142 അടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഡാമിന്റെ സ്പിൽവേ തുറന്ന് ഉയർന്ന തോതിൽ വെള്ളം വിടുന്നതാണ്. പെരിയാറിന്റെ ഇരുകരകളിലും 100 മീറ്റർ പരിധിയിൽ താമസിക്കുന്നവർ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.

Top