എടിഎമ്മിൽ പണം നിറക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി സർക്കാർ

എടിഎമ്മിൽ പണം നിറക്കുന്നതിമ്പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി സർക്കാർ. രാത്രി ഒമ്പതുമണിക്ക് ശേഷം എടിഎമ്മുകളിൽ പണം നിറയ്ക്കരുത്. ഗ്രാമപ്രദേശങ്ങളിൽ സമയപരിധി ആറുമണിയാണ്. ഒറ്റ ട്രിപ്പിൽ വാഹനത്തിൽ അഞ്ചുകോടി രൂപയിൽ കൂടുതൽ കൊണ്ടുപോകരുതെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.
ആയുധധാരികളായവരുടെ ആക്രമണമുണ്ടായാൽ ചെറുക്കുന്നതിന് പരിശീലനം ലഭിച്ചവർ വാഹനത്തിലുണ്ടാകണം. പണം കൊണ്ടുപോകുന്ന സംഘത്തിന്റെ ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ സൂക്ഷിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. സുരക്ഷ അലാം ജിഎസ്എം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓട്ടോ ഡയലർ സംവിധാനം എന്നിവ വാഹനത്തിലുണ്ടാകണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here