കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ 17-08-2018 അവധി പ്രഖ്യാപിച്ചു.
ഇന്ന് കോഴിക്കോട് ജില്ലയിൽ അഞ്ചു പേരാണ് മരിച്ചത്. ഇതിൽ ഒരു കുട്ടി മലപ്പുറം സ്വദേശിയാണ് .മാവൂരിൽ വീടിന്റെ മതിൽ ഇടിഞ്ഞ് വീണ് രണ്ടു കുട്ടികൾ മരിച്ചു. മലപ്പുറം വാഴക്കാട് കാരയിൽ ഷുക്കൂറിന്റെ മകൾ ഫാത്തിമ ഇഷാമ (അഞ്ചര വയസ്) കൊടുവള്ളി കരുവംപൊയിൽ മുഹമ്മദ് സമ്മാന്റെ മകൾ ഫാത്തിമ തൻഹ എന്നിവരാണ് മരിച്ചത്.കൂടരഞ്ഞിയിൽ ഉരുൾപൊട്ടി പ്രകാശൻ, പ്രവീൺ എന്നിവർ മരിച്ചു.ശിവപുരത്ത് തോട്ടിൽ വീണ് ഒഴുക്കിൽ പെട്ട് കാണാതായ ഈയാട് ചേലത്തൂർ മുഹമ്മദലിയുടെ മകൻ മുഹമ്മദ് യാസിന്റെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ നടത്തിയ തെരച്ചിലാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here