ഓണാഘോഷത്തിനിടെ സ്‌കൂൾ വിദ്യാർത്ഥികളുടെ മദ്യപാനം! മദ്യപിച്ച് അവശനായി 17കാരൻ ബസ് സ്റ്റോപ്പിലെ തറയിൽ വീണുകിടന്നു; കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് നാദാപുരത്ത് സ്‌കൂളിൽ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ 17 കാരൻ ആശുപത്രിയിൽ ചികിൽസയിൽ. നാദാപുരം മേഖലയിലെ ഗവ സ്കൂളിലെ 17 കാരനാണ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്
ഓണാഘോഷത്തിനിടെ കുറച്ച് വിദ്യാർത്ഥികൾ ചേർന്ന് മദ്യപിക്കുകയായിരുന്നു. അമിത അളവിൽ മദ്യം കഴിച്ചതോടെ വിദ്യാർത്ഥി അബോധാവസ്ഥയിലായി. വിദ്യാർത്ഥിയെ കൂടെ ഉള്ളവർ വിദ്യാർത്ഥിയുടെ വീടിന് സമീപത്തെ ബസ് സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു
തുടർന്ന് ബസ് സ്റ്റോപ്പിലെ തറയിൽ അബോധാവസ്ഥയിൽ കണ്ട വിദ്യാർത്ഥിയെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Story Highlights : drunken student during onam festival in calicut
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here