Advertisement

എം.സി റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകൾ വെള്ളത്തില്‍

August 16, 2018
Google News 2 minutes Read

 

കൊച്ചി: കനത്ത മഴയില്‍ എം.സി റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പരമാവധി യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. എറണാകുളം റോഡ്‌സ് ഡിവിഷനിലെ മിക്ക റോഡുകളും വെള്ളത്തിനടയിലാണ്. അപകട സാധ്യത മുന്‍കൂട്ടി കണ്ടാണ് ഈ റോഡുകളില്‍ യാത്ര ഒഴിവാക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

*ആലുവ റോഡ്‌സ്സെക്ഷനിലെ റോഡുകള്‍:*
1. പെരുമ്പാവൂര്‍ – ആലുവ റോഡ്
2. കുട്ടമശേരി – ചുണങ്ങംവേലി റോഡ്
3. തോട്ടുമുഖം – തടിയിട്ടപറമ്പു റോഡ്
4. തോട്ടുമുഖം – എരുമത്തല റോഡ്
5. ചാത്തപുരം – ഇടയപുരം സൊസൈറ്റി പാഡി റോഡ്
6. ശ്രീകൃഷ്ണ ടെംപിള്‍ റോഡ്
7. ചെമ്പകശേരി കടവു റോഡ്
8. ചെങ്കല്‍പ്പറ്റ് ചൊവ്വര റോഡ്
9. ചൊവ്വര മംഗലപ്പുഴ റോഡ്
10. മംഗലപ്പുഴ പാനായിത്തോട് റോഡ്
11. പാനായിത്തോട് പാറക്കടവ് റോഡ്
12. അങ്കമാലി പറവൂര്‍ റോഡ്
13. ഹെര്‍ബെര്‍ട്ട് റോഡ്
14. കമ്പനിപ്പടി മന്ത്രക്കല്‍ കുന്നുംപുറം റോഡ്
15. എടത്തല തൈക്കാട്ടുകര റോഡ്
16. എന്‍എഡി എച്ച്എംടി റോഡ്
17. ആലുവ പറവൂര്‍ റോഡ്
18. ആല്‍ത്തറ റോഡ്
19 ആലുവ ആലങ്ങാട് റോഡ്

നോര്‍ത്ത് പറവൂര്‍ സബ് ഡിവിഷന്‍സ്:
1. അത്താണി – വെടിമാര റോഡ്
2. പട്ടം – മാഞ്ഞാലി റോഡ്
3. അയിരൂര്‍ തുരുത്തിപ്പുറം റോഡ്
4. കച്ചേരി കനാല്‍ റോഡ്
5. വരാപ്പുഴ ഫെറി റോഡ്
6. പഴംപിള്ളി തുരുത്തു റോഡ്
7. എച്ച്എസ് – ചേന്ദമംഗലം റോഡ്. ചേന്ദമംഗലത്തിന്റെ പടിഞ്ഞാറന്‍ ഭാഗം
8. കരിപ്പായിക്കടവ് റോഡ്
9. അല്‍ ജലീല്‍ റോഡ്
10. ആരങ്കാവ് കരിമ്പാടം റോഡ്
11. പാലിയന്തറ കുളിക്കടവ് റോഡ്
12. മാഞ്ഞാലി – ലൂപ്പ് റോഡ്
13. ആറാട്ട് കടവ് റോഡ്

കളമശേരി റോഡ് സെക്ഷന്‍:
1. ഉളിയന്നൂര്‍ ചന്തക്കടവ് റോഡ്
2. ഉളിയന്നൂര്‍ പഞ്ചായത്ത് റോഡ്
3. ഉളിയന്നൂര്‍ അമ്പലക്കടവ് റോഡ്
4. മൂന്നാം മൈല്‍ എഎ റോഡ് – തടിക്കകടവ്
5. തടിക്കകടവ് മാഞ്ഞാലി റോഡ്
6. അങ്കമാലി മാഞ്ഞാലി റോഡ്
7. ആലുവ വരാപ്പുഴ റോഡ് (ഐഎസി വഴി)
8. കടുങ്ങല്ലൂര്‍ ഏലൂക്കര കയന്തിക്കര ആളുപുരം റോഡ്
9. കോട്ടപ്പുറം മാമ്പ്ര റോഡ്
10. ഷാപ്പുപടി പുറപ്പിള്ളിക്കാവ് റോഡ്
11. തട്ടംപടി പുറപ്പിള്ളിക്കാവ് കരുമാലൂര്‍ സര്‍ക്കാര്‍ ആശുപത്രി റോഡ്
12. മഞ്ഞുമ്മല്‍ മുട്ടാര്‍ റോഡ്
13. മഞ്ഞാലി ലൂപ്പ് റോഡ്

അങ്കമാലി റോഡ്‌സ് സെക്ഷന്‍:
1. എംസി റോഡ്
2. കാലടി മഞ്ഞപ്ര റോഡ്
3. കരിയാട് മാറ്റൂര്‍ റോഡ്
4. നാലാം മൈല്‍ എഎ റോഡ്
5. കാലടി മലയാറ്റൂര്‍ റോഡ്
6. മൂക്കന്നൂര്‍ ഏഴാറ്റുമുഖം റോഡ്
7. മഞ്ഞപ്ര അയ്യമ്പുഴ റോഡ്
8. ബെത്‌ലഹേം കിടങ്ങൂര്‍ റോഡ്
9. കറുകുറ്റി പാലിശേരി റോഡി
10. അങ്കമാലി മഞ്ഞപ്ര റോഡ്
11. കറുകുറ്റി എലവൂര്‍ റോഡ്
12. കറുകുറ്റി മൂഴിക്കുളം റോഡ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here