Advertisement

കാഞ്ഞൂർ വിമല ആശുപത്രിയിൽ ആറ് പൂർണ്ണ ഗർഭിണികൾ കുടുങ്ങിക്കിടക്കുന്നു

August 16, 2018
Google News 1 minute Read

കാഞ്ഞൂർ വിമല ആശുപത്രിയിൽ ആറ് പൂർണ്ണ ഗർഭിണികൾ കുടുങ്ങിക്കിടക്കുന്നു. ആശുപത്രിയ്ക്ക് ചുറ്റും വെള്ളം പൊന്തിയ നിലയിലാണ്. ആശുപത്രിയിൽ വൈദ്യുതിയോ  ആവശ്യത്തിനുള്ള മരുന്നോ ഇല്ല. ഗർഭിണികളുടെ ബന്ധുക്കൾ ജനപ്രതിനിധികളെയടക്കം ബന്ധപ്പെട്ടുവെങ്കിലും ഇവരെ മാറ്റാൻ കഴിഞ്ഞിട്ടില്ല. അഞ്ച് ലിറ്റർ ഡീസൽ മാത്രമാണ് ഇപ്പോൾ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഇപ്പോൾ ആശുപത്രിയിൽ അവശേഷിക്കുന്നത്.

പലരുടേയും ഡെലിവറി അടുത്ത ദിവസങ്ങളിലാണ്. യുവതികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം ഉണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കി ബന്ധുക്കളുടെ കയ്യിൽ നിന്ന് ആശുപത്രി അധികൃതർ ഇപ്പോൾ സമ്മതപ്പത്രം എഴുതി വാങ്ങിയിട്ടുണ്ട്. ഇവരെ വേഗം കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റുക മാത്രമാണ് പോംവഴി.

ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ സഹോദരന്റെ നമ്പറാണിത് 75609 94955 (നിതിൻ)

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here