മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്; സുപ്രീം കോടതി ഇടപെട്ടു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടും കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തമിഴ്‌നാട് സമ്മതിക്കാത്ത സാഹചര്യത്തില്‍ സുപ്രീം കോടതി ഇടപെടുന്നു. ജലനിരപ്പ് 139 അടിയായി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യാന്‍ നാളെ കേന്ദ്രസമിതി ചേരണം. സമിതിയുടെ റിപ്പോര്‍ട്ട് നാളെ ഉച്ചയ്ക്ക് മുന്‍പ് കോടതിയില്‍ സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. എന്നാല്‍, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി തുടരട്ടെ എന്നാണ് തമിഴ്‌നാടിന്റെ നിലപാട്. ഡാമില്‍ സുരക്ഷാഭീഷണി ഇല്ലെന്നും 142 അടി ജലനിരപ്പ് കോടതി ഉത്തരവിട്ടിട്ടുള്ളതാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിലപാട് അറിയിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here