വിട്ടുവീഴ്ചയില്ലാതെ തമിഴ്‌നാട്; മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കില്ല

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി തന്നെ നിലനിര്‍ത്തുമെന്ന് തമിഴ്‌നാട്. ജലനിരപ്പ് 142 അടിയില്‍ നിന്ന് കുറയ്ക്കാന്‍ സഹകരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അംഗീകരിച്ചില്ല. ഡാം സുരക്ഷിതമാണെന്ന അഭിപ്രായത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇപ്പോഴും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് വര്‍ധിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. അതിനാല്‍ തമിഴ്‌നാടിനോട് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് അംഗീകരിച്ചില്ല. ഇത് സംസ്ഥാനത്ത് വെള്ളപ്പൊക്കം കൂടുതല്‍ രൂക്ഷമാക്കും. മുല്ലപെരിയാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജ്ജി അൽപ സമയത്തിന് ശേഷം സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here