Advertisement

ആലുവ കടുങ്ങല്ലൂരിൽ രണ്ടിടത്തായി അമ്പതോളം പേർ കുടുങ്ങി കിടക്കുന്നു; സംഘത്തിൽ 9 മാസമായ ഗർഭിണിയും 94 വയസ്സായ സ്ത്രീയും ഉൾപ്പെടുന്നു

August 17, 2018
0 minutes Read

ആലുവ കടുങ്ങല്ലൂരിൽ 9 മാസമായ ഗർഭിണിയും 94 വയസ്സാസ സ്ത്രീയുമടക്കം 17 പേർ കുടുങ്ങി കിടക്കുന്നു. ഈസ്റ്റ് കടുങ്ങല്ലൂരിൽ നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള കനാൽ റോഡിൽ സ്ഥിതി ചെയ്യുന്ന അങ്കണവാടിക്ക് സമീപമുള്ള വീട്ടിലാണ് ഇവർ കുടുങ്ങി കിടക്കുന്നത്. വീടിന്റെ താഴത്തെ നിലയിൽ വെള്ളം കയറിയതിനാൽ രണ്ടാം നിലയിൽ അഭയം തേടിയിരിക്കുകയാണ് ഇവർ. ബോട്ടുമാർഗം മാത്രമേ ഇവരെ രക്ഷിക്കാൻ കഴിയുകയുള്ളുവെന്ന് കുടുങ്ങി കിടക്കുന്നവർ അറിയിച്ചു.

ആലുവ കടുങ്ങല്ലൂരിൽ ഏലൂക്കര സഹകരണബാങ്കിനും ഫെഡറൽ വില്ലക്കും സമീപം പ്രിയദർശിനി ബസ് സ്റ്റോപ്പിന് സൈഡിലുള്ള ചെറിയ റോഡിൽ 50മീറ്റർ മാറി ഒരു വീട്ടിലെ ഒന്നാമത്തെ നിലയിൽ 7കുടുംബങ്ങളിലെ 5 മാസം പ്രായമായ ഇരട്ടക്കുട്ടികളടക്കം 25 പേർ കുടുങ്ങി കിടക്കുന്നു. അതിൽ കൂടുതലും കുഞ്ഞുങ്ങളും പ്രായമായവരുമാണ്. രണ്ടു ദിവസമായി കരണ്ടോ കുടിവെള്ളാമോ ഭക്ഷണമോ ഇല്ലാതെ ഇവർ വിഷമിക്കുകയാണ്. രക്ഷാപ്രവർത്തകരെ വിവരം അറിയിച്ചിട്ടും ആർക്കും ഇതുവരെ എത്തുവാൻ പറ്റിയിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top