മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന്

തിരുവനന്തപുരത്ത് നിന്ന് യാനങ്ങൾ പത്തനംതിട്ടയിലേക്ക്. മത്സ്യബന്ധനം ഒഴിവാക്കി തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ പ്രകൃതിക്ഷോഭത്തില്‍പെട്ട മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പോകും. ചെങ്ങന്നൂരിലും പത്തനംതിട്ട ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും വീടുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളായിരിക്കും ഇവര്‍ പ്രധാനമായും നടത്തുക. രാത്രി വൈകി വർക്കലയിൽ നിന്ന്
യാനങ്ങള്‍ ലോറികളില്‍ കയറ്റി കൊണ്ടുപോകുന്ന ജോലികള്‍ രാത്രിതന്നെ ആരംഭിച്ചിരുന്നു. വിഴിഞ്ഞത്തു നിന്ന് മത്സ്യ തൊഴിലാളികളുടെ അൻപതോളം ബോട്ടുകളും വള്ളങ്ങളും 130 ഓളം നീന്തൽ വിദഗ്ദ്ധരും പത്തനംതിട്ട യിലേക്ക് പുറപ്പെടുന്നു….നേവിയുടെ ബോട്ടുകൾക്ക് എത്താൻ സാധിക്കാത്ത പ്രദേശങ്ങളിൽ നീന്തൽ വിദഗ്ധർ എത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here