പ്രളയം; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം, ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ

പ്രളയക്കെടുതിയെ തുടർന്ന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധഇയിൽ നിന്നും 500 കോടി കേരളത്തന് അനുവദിച്ചു. അഭ്യന്തര മന്ത്രി അനുവദിച്ച 100 കോടിക്ക് പുറമെയാണ് ഇത്. ഇതിന് പുറമെ കേരളത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കളും, മരുന്നുകളുമെല്ലാം ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രളയത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷവും ഗുരുതരമായ പരിക്കേറ്റവർക്ക് 50,000 രൂപയും അനുവദിച്ചിട്ടുണ്ട്. ദേശീയ പാത അതോറിറ്റിയോട് കേരളത്തെിലെ ദേശീയ പാതകൾ നന്നാക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. എൻടിപി, പിജിസിഐഎൽ എന്നിവയോട് കേരളത്തിലെ പവർ ലൈനുകൾ പുനസ്ഥാപിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
പ്രളയത്തിൽ നശിച്ചുപോയ കുടിലുകൾ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ നിർമ്മിച്ചുനൽകും. കൃഷി നശിച്ചവർക്ക് പുതിയ കൃഷിയറക്കാനുള്ള സഹായവും ലഭ്യമാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here