Advertisement

കരസേനയുടെ 25ബോട്ടുകൾ എത്തും

August 18, 2018
Google News 0 minutes Read

കരസേനയുടെ 25ബോട്ടുകൾ ഇന്ന് തിരുവനന്തപുരത്ത് എത്തും. വിമാനം വഴിയാണ് ബോട്ടുകൾ എത്തിക്കുക. അവ ട്രക്കുകൾ വഴി പ്രളയബാധിത പ്രദേശങ്ങളിലെത്തിക്കാനാണ് തീരുമാനം. 15എണ്ണം ചെങ്ങന്നൂരിലും ബാക്കി തിരുവല്ലയിലുമാണ് എത്തിക്കുക. അടിയൊഴുക്കുള്ള സ്ഥലങ്ങളിൽ ഈ ബോട്ടുകൾക്ക് എത്തിച്ചേരാനാകും. പരിശീലനം നേടിയവർ ഈ ബോട്ട് പ്രവർത്തിപ്പിക്കാനായി എത്തും. ചാലക്കുടിയിൽ രക്ഷാപ്രവർത്തനത്തിനായി എത്തുന്ന ബോട്ടുകൾ കരിപ്പൂർ വിമാനത്താവളത്തിലെത്തിക്കും. അഞ്ച് ഹെലികോപ്റ്ററുകൾ കൂടി ഇന്ന് രക്ഷാപ്രവർത്തനത്തിനായി എത്തുമെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here