Advertisement

ഇന്ന് രക്ഷപ്പെടുത്തിയത് 58506 പേരെ

August 18, 2018
0 minutes Read
flood

വെള്ളപ്പൊക്കത്തിൽ നിന്ന്  ഇന്ന് രക്ഷപ്പെടുത്തിയത് 58506 പേരെയെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്നത്തെ രക്ഷാ പ്രവര്‍ത്തനത്തില്‍ 22 ഹെലികോപ്പ്റ്ററുകളും 83 നേവി ബോട്ടുകളും 169 എന്‍.ഡി.ആര്‍.എഫ് ടീമിന്‍റെ ബോട്ടും 5 ബി.എസ്.എഫ് ടീമും 35 കോസ്റ്റ്ഗാര്‍ഡ് ടീമും ബോട്ടും 25 ആര്‍മി എന്‍ജിനീയറിംഗ് ടീമും കേരള ഫയര്‍ഫോഴ്സിന്‍റെ 59 ബോട്ടും 600 മത്സ്യതൊഴിലാളി ബോട്ടുകളും 40000 പോലീസ് സേനയും അവരുടെ ബോട്ടുകളും 3200 ത്തിലേറെ വരുന്ന ഫയര്‍ സര്‍വ്വീസ് സേനയും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇതിനുപുറമെ ബഹുജനങ്ങളും വിവിധ സ്ഥാപനങ്ങളും സംഘടനകളും രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമായി മുഴുകിയിട്ടുണ്ട്.

രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ 40,000 പോലീസ് സേനയും 3,200 അഗ്നിശമന വിഭാഗങ്ങളെയും സര്‍ക്കാര്‍ ഭരണ സംവിധാനവും പൊതുജനങ്ങളും മത്സ്യതൊഴിലാളികളും ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ട്. തമിഴ്നാട്ടിലെയും ഒറീസയിലെയും അഗ്നിശമന വിഭാഗത്തിന്‍റെ സേവനവും നമുക്ക് ലഭ്യമാകുന്ന സ്ഥിതിയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് സ്വകാര്യ ബോട്ടുകളെയും വന്‍തോതില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മത്സ്യതൊഴിലാളികളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ പ്ലാന്‍ ചെയ്തത്.

കേന്ദ്ര സേനയുടെ നല്ല നിലയിലുള്ള സഹായം തന്നെ നമുക്ക് ലഭിച്ചിട്ടുണ്ട്. കാലാവസ്ഥയുടെ പ്രശ്നങ്ങളും വിദൂര സ്ഥലങ്ങളില്‍ നിന്നാണ് എത്തിപ്പെടേണ്ടത് എന്ന കാര്യവും കൊണ്ട് വാഗ്ദാനം ചെയ്ത സമയത്തും എണ്ണവും എത്തിക്കുന്നതിലുള്ള ചില പ്രശ്നങ്ങള്‍ ഉണ്ടായി എന്നതൊഴിച്ചാല്‍ നല്ല നിലയിലുള്ള സഹകരണം ഈ പ്രവര്‍ത്തനത്തിന് ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top