എറണാകുളം കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

എറണാകുളം കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. പാലക്കാടുനിന്നു കോയമ്പത്തൂര്‍, ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസും പുനരാരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കു സര്‍വീസുണ്ട്. കുറ്റിപ്പുറം, പള്ളിപ്പുറം പാലങ്ങളിലെ ജോലികളും പരിശോധനയും പൂര്‍ത്തിയായി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.ദീര്‍ഘദൂര യാത്രക്കാരെ സഹായിക്കാനായി റെയില്‍വേ ശനിയാഴ്ച കൂടുതല്‍ കണക്‌ഷന്‍ ട്രെയിനുകള്‍ ഓടിക്കുന്നുണ്ട് . കോഴിക്കോട്ടുനിന്ന് മംഗളൂരുവിലേക്ക് ഇന്നു വൈകിട്ട് അഞ്ചിനും രാത്രി ഒന്‍പതിനും പാസഞ്ചര്‍ സ്‌പെഷലുകള്‍ പുറപ്പെടും. എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും ഉച്ചയ്‌ക്ക് 2.05ന് ചെറുവത്തൂരിലേക്കും പാസഞ്ചറുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here