പത്തനംതിട്ടയിൽ ഇന്ന് 3000പോലീസുകാർ കൂടി അധികം

പത്തനംതിട്ടയിൽ ഇന്ന് രക്ഷാപ്രവർത്തനം നടത്താൻ 3000 പൊലീസുകാരെയും 150 ബോട്ടുകളും കൂടുതലായി വിന്യസിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. മഴ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ആറന്‍മുള, കോഴഞ്ചേരി ഭാഗത്തും കനത്ത മഴയും കാറ്റുമാണ്. പമ്പയിലെ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാവുന്നുണ്ട്. പന്തളം ടൗണിലടക്കം കുത്തൊഴുക്കാണ്.
ചെങ്ങന്നൂരില്‍ രാത്രിതന്നെ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലും രക്ഷാപ്രവര്‍ത്തനം ഇന്നലെ പുരോഗമിച്ചു. എത്രപേര്‍ എവിടെയെല്ലാം കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് നിശ്ചയമില്ലാത്ത അവസ്ഥയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here