ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ അവധിയില്ല

പ്രളയബാധിത ജില്ലയിലെ ദുരിതാശ്വാസ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ നാളെയും പ്രവര്‍ത്തിക്കും. ഓഫീസുകളിലെ ജീവനക്കാര്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെ ഹാജര്‍ ഓഫീസ് മേധാവികള്‍ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ വാഹനങ്ങളും ജീവനക്കാരും ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളും നാളെ പ്രവര്‍ത്തിക്കും. മുഴുവന്‍ റവന്യു ജീവനക്കാരും ഞായറാഴ്ച ജോലിക്ക് ഹാജരാകണം എന്ന് കളക്ടര്‍ അനുപമ ഐഎഎസ് അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here