രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി ചെങ്ങന്നൂരില്‍ മഴ; സൈന്യം വിന്യസിക്കണമെന്ന് പ്രതിപക്ഷം

ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് മഴ തിരിച്ചടിയാകുന്നു. പലയിടത്തും വെള്ളം കുറയാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നു. ഒറ്റപ്പെട്ട മഴയും രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടാകുന്നു. ചെങ്ങന്നൂരും ചാലക്കുടിയും കേന്ദ്രീകരിച്ചാണ് ഇന്നത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
ചെറിയ വള്ളങ്ങള്‍ക്ക് പലയിടങ്ങളിലൂടെയും കടന്നുപോകാനാകുന്നില്ല. ഈ മേഖലകളിലേക്ക് വലിയ വാഹനങ്ങള്‍ക്കും എത്തിപ്പെടാനാകുന്നില്ല. ഇതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. എംസി റോഡിലെ ഗതാഗതം നിലച്ചതും രക്ഷാപ്രവര്‍ത്തകര്‍ക്കും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനും തിരിച്ചടിയാവുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന പതിനായിരങ്ങളില്‍ നിരവധി പേര്‍ക്ക് ഭക്ഷണവും മരുന്നുകളുമില്ല. പാണ്ടനാട് മാത്രം 1500ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
രക്ഷാപ്രവര്‍ത്തനത്തിന്റെ നാലാം ദിവസം സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും ദുരിതബാധിത മേഖലകളില്‍ സൈന്യം വിന്യസിച്ച് രക്ഷാപ്രവര്‍ത്തനം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here