Advertisement

കേരളത്തിന് നന്ദി പറഞ്ഞ് സജി ചെറിയാന്‍; ഇനിയും കുടുങ്ങി കിടക്കുന്നവര്‍ ദയവായി സഹകരിക്കണമെന്നും അഭ്യര്‍ത്ഥന

August 18, 2018
0 minutes Read

ചെങ്ങന്നൂരില്‍ നിന്ന് വലിയ അപകടം ഒഴിഞ്ഞുപോകുന്നതായി എംഎല്‍എ സജി ചെറിയാന്‍. ദുരിതബാധിതരെ രക്ഷിക്കാന്‍ തന്റെ കഴിഞ്ഞ ദിവസത്തെ അഭ്യര്‍ത്ഥന മാനിച്ച് ഊര്‍ജ്ജിതമായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സജി ചെറിയാന്‍ നന്ദി അറിയിച്ചു. സംസ്ഥാനം ഒറ്റക്കെട്ടായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിരവധി പേരെ ഇതിനോടകം രക്ഷിപ്പെടുത്തിയെന്ന് പറഞ്ഞ എംഎല്‍എ മത്സ്യതൊഴിലാളികളുടെ സേവനം വിലമതിക്കാനാവത്തതാണെന്നും കൂട്ടിച്ചേര്‍ത്തു. മത്സ്യതൊഴിലാളികളുടെ സ്തുത്യര്‍ഹമായ സേവനമാണ് ചെങ്ങന്നൂരിനെ തുണച്ചതെന്നും സജി ചെറിയാന്‍ പറഞ്ഞു.

അതേസമയം, രക്ഷാപ്രവര്‍ത്തകരോട് സഹകരിക്കാതെ നിരവധി പേര്‍ ഇപ്പോഴും ഒറ്റപ്പെട്ടു കഴിയുന്നതില്‍ സജി ചെറിയാന്‍ നിരാശ പ്രകടിപ്പിച്ചു. നിരവധി പേരാണ് റെസ്‌ക്യൂ വിഭാഗവുമായി സഹകരിക്കാതെ വീട്ടില്‍ തന്നെ തങ്ങുമെന്ന് വാശി പിടിച്ചത്. ഇത് സങ്കടകരമാണ്. ആദ്യം ജീവന്‍ രക്ഷിക്കണം, നഷ്ടപ്പെടുന്നതെന്തും നമുക്ക് തിരിച്ചുപിടിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. ഇപ്പോഴും ഒറ്റപ്പെട്ട് കഴിയുന്നവര്‍ രക്ഷാപ്രവര്‍ത്തകരോട് പൂര്‍ണമായി സഹകരിക്കണമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. ചെങ്ങന്നൂര്‍ ഭാഗത്ത് ഈ വൈകിയ വേളയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
Top