തൃശൂരിലെ കോള്‍ നിലങ്ങള്‍ നിറഞ്ഞുകവിയുന്നു; ഏനമാവ് ബണ്ട് പരിസരത്തുള്ളവര്‍ ഉടന്‍ മാറിതമസിക്കണം

തൃശൂര്‍ ജില്ലയിലും മഴക്കെടുതി അതിരൂക്ഷം. ജില്ലയിലെ കോള്‍ നിലങ്ങള്‍ നിറഞ്ഞൊഴുകുന്നത് ജനജീവിതത്തെ ബാധിച്ചിരിക്കുന്നു. കോള്‍ നിലങ്ങളുടെ പരിസര ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തുക. ഏനമാവ് ബണ്ട് നിയന്ത്രണാതീതമായി കരകവിഞ്ഞൊഴുകുന്നു.
ബണ്ടിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ അടിയന്തിരമായി മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്. തൃശൂര്‍ ജില്ലയിലെ ഏറെ കോള്‍ നിലങ്ങളുള്ള അരിമ്പൂര്‍ പഞ്ചായത്ത് പൂര്‍ണമായി ഒറ്റപ്പെട്ട നിലയില്‍. ചേറ്റുപുഴ പാടം കരകവിഞ്ഞ് റോഡിലേക്ക് കയറി.
കാഞ്ഞാണിയില്‍ നിന്ന് തൃശൂര്‍ നഗരത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത വിധം വെള്ളക്കെട്ട് രൂക്ഷമായി. നഗരത്തിലെ സ്വരാജ് റൗണ്ടില്‍ വന്‍മരം കടപുഴകി വീണു. ആളപായമില്ല. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here