രൂക്ഷമായ ഇന്ധന ക്ഷാമമില്ല : കളക്ടർ യു.വി ജോസ്

കോഴിക്കോട് ജില്ലയിൽ ചില കേന്ദ്രങ്ങളിലുണ്ടായ പെട്രോൾ ക്ഷാമം പരിഹരിക്കാൻ ഇന്ന് രാവിലെ കലക്ടറുടെ ചേമ്പറിൽ നടന്ന എണ്ണ കമ്പനി പ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി. ഇന്ധന ക്ഷാമം രൂക്ഷമാണെന്ന തരത്തിൽ പ്രചരണത്തെ തുടർന്ന് ആശങ്കയുള്ളതിനാൽ ജനങ്ങൾ കൂടുതലായി പെട്രോൾ ശേഖരിച്ചിരുന്നു. മംഗലാപുരത്ത് നിന്ന് വാഗണിൽ ഇന്ധനം എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് യോഗം തീരുമാനിച്ചു. ജില്ലയിൽ ഡീസലിന് രൂക്ഷമായ ക്ഷാമമില്ല. എന്നാൽ എച്ച്.പിയുടെ ചില പമ്പുകളിൽ ഡീസൽ ക്ഷാമമുണ്ട്. 26 ഡീസൽ പമ്പുകൾ അടഞ്ഞുകിടക്കുന്നു. ഇത് ഞായറാഴ്ച പരിഹരിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. പെട്രോളിന് ചില സ്ഥലങ്ങളിൽ ക്ഷാമമുണ്ട്.
ജില്ലാ കലക്ടർ യു.വി ജോസിന്റെ അധ്യക്ഷതയിൽ കളക്ടരുടെ ചേമ്പറിൽ നടന്ന യോഗത്തിൽ സ്‌പെഷ്യൽ ഓഫീസർ കെ. ബിജു ജില്ലാ സപ്ലൈ ഓഫീസർ കെ മനോജ്കുമാർ ഐ.ഒ.സി എൽ ഫറോക്ക് ഡിപ്പോ സീനിയർ മാനേജർ വി. സന്തോഷ് ഫറൂക്ക് അസി. മാനേജർ അശ്വിൻദാസ് പി.പി ദിനേഷ്‌കുമാർ ആർ.വി രവീന്ദ്രൻ, വി.എം. ഉണ്ണി ഐ.ഒ.സി ചീഫ് മാനേജർ ആർ.കെ. നമ്പ്യാർ, സീനിയർ മാനേഡർ അലക്‌സ് മാത്യൂ, എച്ച്.പി.സി.എൽ ചീഫ് മാനേജർ ആർ.ബിജു, ആർ.ടി.ഒ സി ജെ പോൾസൺ എന്നിവർ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here