ജനജീവിതം സാധാരണഗതിയിലേക്ക് കൊണ്ടുവരുന്നതിന് മുൻഗണന; രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് ഇന്ധനത്തിന് പുറമെ പ്രതിദിനം 3000 രൂപ

രക്ഷാദൗത്യം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി. ദുരിതാശ്വാസ പ്രവർത്തനത്തിന് ഇനി ഊന്നൽ നൽകുമെന്നും ജനജീവിതം സാധാരണഗതിയിലേക്ക് കൊണ്ടുവരുന്നതിന് മുൻഗണന നൽകുമെന്നും മുഖ്യമന്തി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ 5645 ക്യാമ്പുകളിലായി 7,24,641 പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽ ഒരു വനിതാ പോലീസിനെ നിയോഗിക്കും. ഒു പഞ്ചായത്തിൽ 6 ഹെൽത്ത് ഇൻസ്‌പെക്ടർമാരെ വീതം നിയമിക്കും. ശുദ്ധജല വിതരണം യുദ്ധകാലാടിസ്ഥാനത്തിൽ നിർവ്വഹിക്കും. പാഠപുസ്തകം നഷ്ടപ്പെട്ട കുട്ടികൾക്ക് സൗജന്യമായി പാഠപുസ്തകം നൽകും. യൂണിഫോം നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് യൂണിഫോം സൗജന്യമായി നൽകും.
രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഇന്ധനത്തിന് പുറമെ പ്രതിദിനം 3000 രൂപ നൽകും. രക്ഷാപ്രവർത്തനത്തിൽ ബോട്ട് നഷ്ടപ്പെട്ടവർക്കും കേടുപാടുകൾ സംഭവിച്ച ബോട്ടുകൾക്കും നഷ്ടപരിഹാരം നൽകും. ഈ ബോട്ടുകൾ തിരിച്ചേൽപ്പിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും സഹായിച്ച എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു മുഖ്യമന്ത്രി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here