Advertisement

പ്രളയക്കെടുതി; മരണസംഖ്യ 191, ഇന്ന് മരിച്ചവര്‍ ആറ്

August 20, 2018
0 minutes Read
flood

പ്രളയകെടുതിയില്‍ മരിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു. ആഗസ്റ്റ് എട്ട് മുതല്‍ ഇന്ന് വരെയുള്ള കണക്കനുസരിച്ച് മരണസംഖ്യ 191 ആണ്. 39 പേരെ കാണാനില്ല. ഇന്ന് ആറ് മൃതദേഹം കണ്ടെടുത്തു. കുത്തിയതോട് പള്ളി തകര്‍ന്നുണ്ടായ അപകടത്തില്‍ പെട്ടവരുടെ നാല് മൃതദേഹം കണ്ടെത്തിയതോടൊപ്പം പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരോ മൃതദേഹവും കണ്ടെത്തി. കേരളത്തില്‍ ഈ മണ്‍സൂണ്‍ കാലത്ത് മാത്രം മരിച്ചവരുടെ എണ്ണം 341 ആണ്. സംസ്ഥാനത്ത് 3636 ക്യാമ്പുകളിലായി 2,33,377 കുടുംബങ്ങള്‍ കഴിയുന്നു. 9,28,015 പേരാണ് വിവിധ ക്യാമ്പുകളിലായി ഉള്ളത്. റവന്യൂ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top