പ്രളയക്കെടുതിയിലും നമ്മളൊന്നായ് തുഴഞ്ഞില്ലേ…(വീഡിയോ)

നിശ്ചയദാര്‍ഢ്യം കൊണ്ടും ഒരുമ കൊണ്ടും മഹാപ്രളയത്തോട് പോരാടുകയാണ് ഒരു ജനത. തോല്‍പ്പിക്കാന്‍ ശ്രമിക്കും തോറും പ്രളയദുരന്തത്തെ അതിജീവിക്കുകയാണ് മലയാള നാട്. മലയാളിയുടെ ഒരുമയും സഹകരണവും വിളിച്ചോതിയ നിമിഷങ്ങള്‍ ചരിത്രതാളുകളില്‍ എന്നും നിലനില്‍ക്കും. അത്തരത്തിലൊരു കാഴ്ചയാണ് തൃശൂര്‍ ജില്ലയിലെ ചേറ്റുപുഴ ഭാഗത്ത് നിന്ന് ഇന്നലെ കണ്ടത്.
തൃശൂര്‍ മനക്കൊടി സ്വദേശിനിയായ ഐശ്വര്യയുടെയും കൂനംമുച്ചി സ്വദേശിയായ പരേഗിന്റെയും വിവാഹം നാട്ടുകാരടെ ഒരുമ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. നഗരത്തില്‍ നിന്നും മനക്കൊടിയിലേക്ക് എത്തണമെങ്കില്‍ ചേറ്റുപുഴ റോഡ് കടക്കണം. കനത്ത മഴയെ തുടര്‍ന്ന് ചേറ്റുപുഴ റോഡ് വെള്ളത്തിനടിയിലായി. പാടം കരകവിഞ്ഞൊഴുകിയത് വെള്ളക്കെട്ട് അതിരൂക്ഷമാക്കി. ഇതിനിടയിലാണ് ഐശ്വര്യയുടെയും പരേഗിന്റെയും വിവാഹം. വധുവിനും വരനും ചേറ്റുപുഴ റോഡ് കടക്കണമെങ്കില്‍ പ്രതിസന്ധി ചെറുതല്ല. അരക്കൊപ്പം വെള്ളമാണ്. ഇരുവരുടെയും കുടുംബങ്ങള്‍ വെള്ളക്കെട്ടിന് മുന്നില്‍ പകച്ചു നിന്നപ്പോള്‍ നാട്ടുകാര്‍ ഒരേ മനസ്സോടെ കടത്തുകാരായി.
നാട്ടുകാരുടെ ഐക്യത്തിന് മുന്നില്‍ പോലീസുകാരും വെറുതേ നിന്നില്ല. എല്ലാവരും കൈയും മെയ്യും മറന്ന് വധുവിനെയും വരനെയും അവരുടെ കുടുംബാംഗങ്ങളെയും സുരക്ഷിതരായി അക്കരെയെത്തിച്ചു.
മഴ കുറഞ്ഞിട്ട് രണ്ട് ദിവസമായെങ്കിലും ചേറ്റുപുഴ ഭാഗത്ത് ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. ജോലിക്കും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കും ചേറ്റുപുഴ റോഡ് കടന്നു പോകേണ്ടവരെ സഹായിക്കാന്‍ നാട്ടുകാര്‍ ഇപ്പോഴും സന്നദ്ധരാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here