കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ സഹായം ആവശ്യമില്ല: കേന്ദ്രസര്‍ക്കാര്‍

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോഴത്തെ സ്ഥിതികള്‍ ഇന്ത്യയ്ക്ക് തനിച്ച് നിയന്ത്രിക്കാന്‍ സാധിക്കുമെന്നതിനാലാണ് ഐക്യരാഷ്ട്ര സഭ, ജപ്പാന്‍ തുടങ്ങിയ സ്ഥലത്തുനിന്നുള്ള സഹായങ്ങള്‍ തല്‍ക്കാലം ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
നേരത്തെ പ്രളയത്തില്‍ മുങ്ങിയ കേരളത്തെ സഹായിക്കാമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിനെ യുഎൻ നിലപാട് അറിയിച്ചത്. ഇന്ത്യ നിർദ്ദേശിക്കുന്ന സഹായങ്ങൾ ചെയ്യാമെന്നാണ് ഐക്യരാഷ്ട്രസഭ അറിയിച്ചിരിക്കുന്നത്. ദുരിതാശ്വാസത്തിലും പുനർനിർമ്മാണത്തിലും പങ്കുചേരാമെന്നുമാണ് ഐക്യരാഷ്ട്രസഭ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ ഈ സഹായം ആവശ്യമില്ലെന്നാണ് കേന്ദ്ര നിലപാട്. എന്നാല്‍ പുനര്‍നിര്‍മ്മാണ ഘട്ടത്തില്‍ ഈ സഹായം ഉപയോഗിക്കണോ എന്നത് കേന്ദ്രം പിന്നീട് തീരുമാനിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here