Advertisement

പ്രളയദുരന്തം; കേന്ദ്രം അനുവദിച്ച അരി സൗജന്യമല്ല, 233 കോടി രൂപ കേരളം നല്‍കണം

August 21, 2018
0 minutes Read

പ്രളയദുരന്തത്തില്‍ അകപ്പെട്ടിരിക്കുന്ന കേരളത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത് സൗജന്യ അരിയല്ല. കേരളത്തിന് നല്‍കിയിരിക്കുന്ന 89,540 മെട്രിക് ടണ്‍ അരി സൗജന്യമല്ലെന്നും കിലോയ്ക്ക് 25 രൂപ നിരക്കില്‍ അരിയ്ക്ക് നല്‍കണമെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു കിലോയ്ക്ക് 25 രൂപ നിരക്കില്‍ 233 കോടി രൂപയാണ് അരിയ്ക്കായി കേരളം നല്‍കേണ്ടത്.

89, 540 മെട്രിക് ടണ്‍ അരിയാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. 1,11,000 മെട്രിക് ടണ്‍ അരിയാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ അനുവദിച്ചിരിക്കുന്ന അരിയ്ക്ക് വില നല്‍കേണ്ട സ്ഥിതിയിലാണ് കേരളം. പണം തത്കാലം നല്‍കേണ്ടതില്ലെന്നും പിന്നീട് നല്‍കിയാല്‍ മതിയെന്നും കേന്ദ്രം അയച്ച കത്തില്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
Top