തെരച്ചില്‍ ഇന്നും തുടരും

സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളിലെ തെരച്ചില്‍ ഇന്നും തുടരും. അവസാനത്തെ ആളെയും രക്ഷപ്പെടുത്തിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കൂവെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ദുരിതാശ്വാസ ക്യാമ്പിലേക്ക് വരാന്‍ തയ്യാറാകാത്തവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്. വെള്ളമിറങ്ങിയ വീടുകള്‍ വാസയോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഊർജ്ജിതമാണ്. വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങിയതിനാല്‍ പകര്‍ച്ച വ്യാധിക്ക് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. ചെങ്ങന്നൂരിലും രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവ്വകക്ഷിയോഗം ചേരുന്നുണ്ട്. വൈകുന്നേരം നാലിനാണ് യോഗം. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ പുനരധിവാസമാകും പ്രധാന ചർച്ചാവിഷയം. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സഹായം ആവശ്യപ്പെട്ട് കത്തയക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ യോഗത്തില്‍ തീരുമാനമാകും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here