Advertisement

‘എല്ലാം ഒറ്റയ്ക്ക് ഡീല്‍ ചെയ്യാം’; കേരളത്തിനുള്ള തായ്‌ലാന്‍ഡിന്റെ സഹായവും കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു

August 22, 2018
Google News 4 minutes Read

പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച തായ്‌ലാന്‍ഡിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. യുഎഇ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 700 കോടിയുടെ ധനസഹായം വേണ്ടെന്നു അറിയിച്ചതിനു പിന്നാലെയാണ് ഇതേ കാരണത്താല്‍ തായ്‌ലാന്‍ഡിന്റെയും സഹായം നിരസിച്ചിരിക്കുന്നത്.

ഇന്ത്യയിലെ തായ്‌ലാന്‍ഡ് അംബാസിഡര്‍ ചുതിന്‍ടോണ്‍ സാം ഗോംഗ്‌സാക്ദിയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വിദേശ സഹായം സ്വീകരിക്കുന്നില്ലെന്ന് കേന്ദ്രം അനൗപചാരികമായി അറിയിച്ചതായി സാം ട്വിറ്ററില്‍ പറഞ്ഞു. തായ്‌ലാന്‍ഡിന്റെ ഹൃദയം നിങ്ങള്‍ക്കൊപ്പമാണ്, ഭാരതത്തിലെ ജനങ്ങള്‍ക്കൊപ്പം- അദ്ദേഹം ട്വീറ്റ് ചെയ്തു.

വിദേശ സഹായം സ്വീകരിക്കാന്‍ നിയമ തടസമുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, വിദേശസഹായം സ്വീകരിക്കാന്‍ നിയമ തടസമൊന്നുമില്ലെന്നാണ് നാഷ്ണല്‍ ഡിസാസ്റ്റര്‍ മാനേജുമെന്റ് പ്ലാനില്‍ പറയുന്നത്. വിദേശ സഹായത്തിന് അപേക്ഷിക്കാന്‍ പാടില്ലെന്ന് മാത്രമാണ് 2004 ലെ ഭേദഗതിയില്‍ പറയുന്നത്.

എന്നാൽ, ദുരിതത്തിൽ പെട്ട ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഏതെങ്കിലും രാജ്യം സ്വമേധയാ മുന്നോട്ട് വന്നാൽ വിദേശസഹായം സ്വീകരിക്കാമെന്ന് കൃത്യമായി പറയുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ സംസ്ഥാന സർക്കാരിന് ഫണ്ട് തരാൻ സന്നദ്ധമായ രാജ്യവുമായി ബന്ധപെടാമെന്നും. അമേരിക്കയിൽ കത്രീന കൊടുംകാറ്റ് ഉണ്ടായപ്പോ എല്ലാ രാജ്യങ്ങളിലും നിന്നുള്ള ധന സഹായം അമേരിക്ക സ്വീകരിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here