‘ഒടുവില്‍ അതും വീഴ്ത്തി’…നോട്ടിംഗ്ഹാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം

മൂന്നാം ടെസ്റ്റിന്റെ അവസാന ദിനം ശേഷിക്കുന്ന ഒരു വിക്കറ്റ് കൂടി വീഴ്ത്തി ആതിഥേയരായ ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപ്പെടുത്തി. ഒരു വിക്കറ്റ് ബാക്കി നില്‍ക്കെ കളിയാരംഭിച്ച ഇംഗ്ലണ്ടിനെ 317 റണ്‍സിന് ഇന്ത്യ പുറത്താക്കുകയായിരുന്നു. 203 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. 30 റണ്‍സുമായി ആദില്‍ റഷീദും 8 റണ്‍സുമായി ജെയിംസ് ആന്‍ഡേഴ്‌സണുമായിരുന്നു അവസാന ദിനം ക്രീസില്‍. ആന്‍ഡേഴ്‌സണിന്റെ വിക്കറ്റാണ് ആതിഥേയര്‍ക്ക് ഇന്ന് നഷ്ടമായത്.
അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ആദ്യ വിജയമാണിത്. ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ 2-1 ലീഡ് ചെയ്യുന്നു. 532 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് 317 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ജോസ് ബട്‌ലര്‍ 106 ഉം ബെന്‍ സ്റ്റോക്‌സ് 62 റണ്‍സും നേടി പോരാടിയെങ്കിലും അവസാനം വരെ കളി മികവ് തുടരാന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ല. ജസ്പ്രിത് ബുംമ്ര അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി.
സ്കോര്‍ ഇന്ത്യ 329, 352/7 ഡിക്ലയേര്‍ഡ്, ഇംഗ്ലണ്ട് 161, 317.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here