യുഎഇയുടെ 700കോടി കൈപ്പറ്റുന്നതില്‍ ആശയ കുഴപ്പം

പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് യുഎഇ പ്രഖ്യാപിച്ച 700കോടി കൈപ്പറ്റുന്നതില്‍ ആശയക്കുഴപ്പം. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇതുപോലുള്ള തുകകള്‍ സ്വീകരിക്കില്ലെന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നയമെന്നതാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. വിദേശത്ത് നിന്ന് വ്യക്തിപരമായ സംഭവനകളോ സന്നദ്ധ സംഘടനകളോ നല്‍കാമെന്നതാണ് നയം. ഉത്തരാഖണ്ഡില്‍ പ്രളയമുണ്ടായപ്പോള്‍ അമേരിക്കയുടേയം ജപ്പാന്റേയം സഹായം ഇന്ത്യ സ്വീകരിച്ചിരുന്നില്ല. യു.എ.ഇ. സർക്കാരിന്റെ സഹായവാഗ്ദാനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കേന്ദ്രത്തിനു ലഭിച്ചിട്ടില്ലെന്നാണ് ധനകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. . കേന്ദ്രത്തിലൂടെ മാത്രമേ വിദേശസർക്കാരിന്റെ സഹായം ഏതെങ്കിലും സംസ്ഥാനത്തിനു കൈപ്പറ്റാനാവൂ.
ഇത്രയും വലിയ തുക കേരളത്തിന് ലഭിക്കാതെ പോകുമെന്ന വാര്‍ത്തകള്‍ പരന്നതോടെ സോഷ്യല്‍ മീഡിയയിലും മറ്റും പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here