മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു

ആലപ്പുഴയിലെയും പത്തനംതിട്ടയിലെയും തൃശൂരിലെയും എറണാകുളത്തെയും ദുരിതാശ്വാസ ക്യാമ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ദുരിതബാധിതരുടെ പരാതി നേരിട്ട് കേട്ട പുനരധിവാസം ഉടൻ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി .
രാവിലെ 8.40ന് ചെങ്ങന്നൂരിൽ ഹെലികോപ്ടറിറങ്ങിയ മുഖ്യമന്ത്രി കാൽനടയായാണ് ക്യാമ്പിലേക്ക് പോയത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലായിരുന്നു ആദ്യ സന്ദർശനം. 10.15 ഓടെ ആലപ്പുഴയിലെത്തിയ മുഖ്യമന്ത്രി ജ്‌നത്തുൽ മുഹമ്മദിയ്യ ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പ് സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിച്ചു.
പിന്നീട് എറണാകുളം നോർത്ത് പറവൂർ ഗ്രിഗോറിയസ് സ്‌കൂളിലെ ക്യാമ്പിലേക്കും മുഖ്യമന്ത്രി പോയി. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ് വിവിധ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ ,മറ്റ് ജനപ്രതിനിധികൾതുടങ്ങി നിരവധി പേർ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here