Advertisement

കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

August 23, 2018
Google News 1 minute Read
kuldeep

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. 95വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ സ്വവസതിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. പത്രപ്രവർത്തകൻ , പത്രാധിപർ,ഗ്രേറ്റ് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ, രാജ്യസഭാംഗം എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘വരികൾക്കിടയിൽ’ (Between The Lines) എന്ന പ്രതിവാര കോളം ലോകമെമ്പാടും വിവിധ ഭാഷകളിലായി എൺപതോളം അച്ചടി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘അൻജാം’ എന്ന ഉർദു പത്രത്തിലൂടെയാണ് അദ്ദേഹം പത്ര പ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. അവിഭക്ത ഇന്ത്യയിലെ സിയാൽകോട്ടിൽ ഒരു സിഖ് ഖത്രി കുടുംബത്തിലായിരുന്നു ജനനം. അടിയന്തരാവസ്ഥക്കാലത്തെ നയ്യറുടെ ഭരണകൂടവിരുദ്ധ റിപ്പോർട്ടുകൾ അദ്ദേഹത്തെ പ്രശസ്തനാക്കിയെങ്കിലും ഇക്കാരണത്താല്‍ തന്നെ ജയില്‍വാസം അനുഭവിക്കേണ്ടതായും വന്നു.

1990-ൽ ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായി. 1996-ൽ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധിയുമായിരുന്നു നയാർ. 1997 ആഗസ്റ്റിൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ സംസ്കാര ചടങ്ങുകള്‍ നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here