ഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. യുനൂസാണ് മരിച്ചത്. സിബിഐയുടെ പ്രധാനസാക്ഷിയായിരുന്നു ഇയാള്‍. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം പോലും ചെയ്യാതെയാണ് മൃതദേഹം സംസ്കരിച്ചത്. കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന്റെ സഹോദരന്‍ അതുല്‍ സിംഗ് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിക്കുന്നതിന് സാക്ഷിയായിരുന്നു യൂനൂസ്. പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു. സിബിഐയേയും പോലീസിനേയും അറിയിക്കാതെയാണ് ബന്ധുക്കള്‍ യുനൂസിന്റെ മൃതദേഹം സംസ്കരിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here