ഡോ. കെ.എസ് ഡേവിഡ് അന്തരിച്ചു

പ്രശസ്ത മനോരോഗ വിദഗ്ധൻ ഡോ. കെ.എസ് ഡേവിഡ് അന്തരിച്ചു.70 വയസ്സായിരുന്നു. കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭൗതിക ശരീരം രാവിലെ 10 മുതൽ കടവന്ത്ര പനോരമ നഗറിൽ സ്വവസതിയായ കോലാടിയിൽ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം ഇന്ന് വൈകിട്ട് 5ന് രവിപുരത്ത് നടക്കും.
ഇടത് സഹയാത്രികനായ ഡോ.കെ.എസ് ഡേവിഡ് കേരളത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. മനശാസ്ത്ര വിദഗ്ധനെന്ന നിലയിൽ ഡോ. കെ.എസ് ഡേവിഡ് കേരളത്തിലെമ്പാടും ചിരപരിചിതനായിരുന്നു.രാഷ്ട്രീയത്തിന് അതീതമായി വിപുലമായ സുഹൃദ് ബന്ധത്തിന് ഉടമ കൂടിയായിരുന്നു ഡോ. ഡേവിഡ്.
മനശാസ്ത്ര വിഷയങ്ങളിൽ ഡോ. ഡേവിഡിന്റെ നിരീക്ഷണങ്ങളും ലേഖനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.
സഹധർമ്മിണി , പരേതയായ ഉഷ സൂസൻ ഡേവിഡ്. മക്കൾ – സ്വപ്ന ഡേവിഡ് , നിർമ്മൽ ഡേവിഡ് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here