Advertisement

വിട പറഞ്ഞത് മനശാസ്ത്രത്തെ മലയാളിയ്ക്ക് പരിചയപ്പെടുത്തിയ ഡോക്ടര്‍

August 24, 2018
Google News 0 minutes Read
david

മനഃശാസ്ത്രമെന്തെന്ന് മലയാളിക്ക് പരിചയപ്പെടുത്തിയ വ്യക്തിത്വമായിരുന്നു ഡോ. കെ.എസ്. ഡേവിഡ്. ആനുകാലികങ്ങളിലൂടെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാണ് മലയാളികള്‍ക്കിടയിലേക്ക് ഡേവിഡ് ഇറങ്ങിച്ചെല്ലുന്നത്. ഇടത് സഹയാത്രികനായ ഡേവിഡ്, കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു.  . സൈബര്‍ ലോകത്തും അദ്ദേഹം  സജീവമായി ഇടപെട്ടിരുന്നു.ശാസ്ത്ര ബോധം വളർത്തുവാനും അന്ധവിശ്വാസ ചൂഷണങ്ങളെ തുറന്നു കാട്ടുവാനും എന്നും മുന്നിലുണ്ടായിരുന്നു.
മനശാസ്ത്രം എന്ന മാസികയുടെ പത്രാധിപരും സ്ഥാപകനുമായിരുന്നു അദ്ദേഹം.  നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.രാഷ്ട്രീയത്തിന് അതീതമായി വിപുലമായ സുഹൃദ് ബന്ധവും കാത്തുസൂക്ഷിച്ചു. വ്യാഴാഴ്ച രാത്രി 11.20ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here