പ്രളയം കഴിയുമ്പോള്‍; അഞ്ച് മണിക്കൂര്‍ ലൈവുമായി ശ്രീകണ്ഠന്‍നായര്‍ ഷോ ഇന്ന്

പ്രളയത്തെ അതിജീവിച്ച കേരളജനതയ്ക്കായി ഒരു തത്സമയ സംവാദം. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ശ്രീകണ്ഠന്‍നായര്‍ ഷോയാണ് അഞ്ച് മണിക്കൂര്‍ നീളുന്ന തത്സമയ പരിപാടി ഒരുക്കുന്നത്. ഇന്ന് വൈകിട്ട് ആറ് മുതലാണ് തത്സമയ സംവാദം ആരംഭിക്കുന്നത്. പ്രളയം തകർത്താടിയ കേരളത്തിലെ എല്ലാ പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ലൈവ് ഒരുക്കുന്നത്. പ്രളയത്തെ അതിജീവിച്ച നിരവധി പേരും, താങ്ങായി നിന്നവരുമടക്കം നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തും.
ലോക ടോക് ഷോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച ടെലിവിഷൻ അവതാരകൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡിനായി മുമ്പ് ആറ് മണിക്കൂര്‍ നീളുന്ന ലൈവ് ഷോ ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിച്ചിരുന്നു. ഇടവേളകളില്ലാതെ ആറ് മണിക്കൂർ നീണ്ടുനിൽക്കുന്ന ടോക്ക് ഷോയിൽ നിലവിലെ ലോക റെക്കോർഡിനെ മറികടക്കുകയും പരമാവധി ചോദ്യങ്ങൾ ചോദിച്ചും ശ്രീകണ്ഠൻ നായർ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here