വൃദ്ധ സദനത്തിലെ വേലക്കാരിയെ മാനേജര്‍ ബലാത്സംഗം ചെയ്തു

വൃദ്ധസദനത്തിലെ പതിനാറുകാരിയായ പാചകക്കാരിയെ മാനേജര്‍ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം. ചിലുട്ടാല്‍ ഏരിയയിലെ വൃദ്ധസദനത്തി വേലക്കാരിയെയാണ് മാനേജര്‍ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ മാനേജര്‍ അനുരാഗ് പാണ്ഡേക്കെതിരെ പെണ്‍കുട്ടി പരാതി നല്കി. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഒരു കൊല്ലം മുമ്പ് പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ജോലിയ്ക്ക് ഇറങ്ങിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മുറിയിലേക്ക് അതിക്രമിച്ച് കയറി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനായി വ്യാഴാഴ്ച ഒര ബന്ധു സ്ഥാപനത്തില്‍ എത്തിയപ്പോഴാണ് പീഡന വിവരം പെണ്‍കുട്ടി പുറത്ത് പറയുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here