Advertisement

കേരളത്തെ പുനര്‍നിര്‍മ്മിക്കാം; ഓരോ മലയാളിയും ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി

August 26, 2018
Google News 0 minutes Read
Pinarayi Vijayan CM

കേരളത്തെ പുനര്‍നിര്‍മ്മിക്കാനായി എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാം പഴയപടി നിര്‍മ്മിക്കുകയല്ല സര്‍ക്കാറിന്റെ ലക്ഷ്യം. നവകേരള നിര്‍മിതിയാണ് നാം മുന്നില്‍ കാണുന്നത്. പ്രളയത്തില്‍ വലിയ നാശനഷ്ടങ്ങളാണ് നമുക്കുണ്ടായിരിക്കുന്നത്. നാടിന്റെ ഉയര്‍ച്ചക്ക് ഉതുകുന്ന മാറ്റങ്ങളാണ് നമുക്കാവശ്യം. കേരളത്തെ പുനര്‍നിര്‍മിക്കാനായി മലയാളികള്‍ ഓരോരുത്തരും ഒരു മാസത്തെ ശമ്പളം നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം നല്‍കാം. അങ്ങനെ പത്തുമാസം കൊണ്ട് ഒരു മാസത്തെ ശമ്പളം ഗഡുക്കളായി നല്‍കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here