Advertisement

‘പൊതുവഴിയാണ്, മനുഷ്യര്‍ മാത്രമല്ലല്ലോ നടക്കുന്നത്. ചിലയിടത്ത് മാലിന്യങ്ങളും കണ്ടേക്കാം’: അര്‍ണബിനെതിരെ എം. സ്വരാജ്

August 26, 2018
1 minute Read

ചാനല്‍ ചര്‍ച്ചയ്ക്കിടെ മലയാളികളെ അധിക്ഷേപിച്ച റിപ്പബ്ലിക് ടിവി മാനേജിംഗ് ഡയറക്ടറും മാധ്യമപ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമിക്കെതിരെ എം. സ്വരാജ് എം.എല്‍.എ. ‘ഒരു പശു മനുഷ്യന്‍’ എന്നാണ് അര്‍ണബിനെ പരോക്ഷമായി സ്വരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. അര്‍ണബിനെതിരായ പ്രതികരണങ്ങള്‍ അനാവശ്യമാണെന്ന് പറഞ്ഞ സ്വരാജ് ചിലയിടത്ത് മാലിന്യങ്ങള്‍ കണ്ടേക്കാം അതില്‍ തട്ടാതെ മാറി നടക്കുന്നതാണ് അഭികാമ്യമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

 

“ഒരു പശു മനുഷ്യൻ 
മലയാളികൾക്ക് മൊത്തത്തിൽ വിശേഷണം നൽകിയിരിക്കുന്നു. മലയാളത്തിലും പച്ച മലയാളത്തിലുമായി പലരും അതിനോട് പ്രതികരിച്ചു കാണുന്നു. സത്യത്തിൽ ഈ മറുപടികളും പ്രതികരണവും അനാവശ്യമാണ്‌. 
പൊതുവഴിയാണ് , മനുഷ്യർ മാത്രമല്ലല്ലോ നടക്കുന്നത്. ചിലയിടത്ത് മാലിന്യങ്ങൾ കണ്ടേക്കാം. മാലിന്യത്തിൽ തട്ടാതെ ഇത്തിരി മാറി നടക്കുന്നതാണ് അഭികാമ്യം. 
പശു മനുഷ്യനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്.
അയാൾ സത്യസന്ധമായി അഭിപ്രായം പറഞ്ഞതാവാം. ശമ്പളം തരുന്ന മുതലാളി മലയാളിയെയും കൂട്ടുകാരെയും മാത്രമേ മലയാളികളായി അയാൾക്ക് പരിചയം കാണൂ. ആ അനുഭവം വെച്ച് പറഞ്ഞതാവും”.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top