പിണറായി കൂട്ടക്കൊല കേസിലെ മുഖ്യ പ്രതികൾ രക്ഷപ്പെട്ടെന്ന് ബന്ധുക്കൾ

പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യയുടെ മരണത്തോടെ കേസിലെ പ്രധാന പ്രതികൾ രക്ഷപ്പെട്ടെന്നാരോപിച്ച് ബന്ധുക്കൾ രംഗത്ത്. സൗമ്യയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ടന്നും കേസിൽ കൂടുതൽ അന്വേഷണം നടത്തി യഥാർഥ പ്രതികളെ കണ്ടെത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
വെളളിയാഴ്ച രാവിലെയാണ് കണ്ണൂർ വനിതാ ജയിലിനുളളിൽ സൌമ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ജയിൽ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ പിഴവ് സംഭവിച്ചുവെന്ന ആരേപണം ശക്തമാണ്.
മാതാപിതാക്കളെയും മകളെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന കേസിലെ ഏക പ്രതിയാണ് സൗമ്യ. എന്നാൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലന്നും കൊലപാതകത്തിന് പിന്നിൽ മറ്റ് ചില ഉന്നതർക്ക് കൂടി പങ്കുണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം. അതുകൊണ്ട് തന്നെ അതീവ സുരക്ഷയുളള ജയിലിൽ സൗമ്യ ആത്മഹത്യ ചെയ്‌തെന്ന ജയിൽ അധികൃതരുടെ വിശദീകരണം ദുരൂഹമാണന്നും നാട്ടുകാർ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here