പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി എത്തും; 1000 വീടുകള്‍ നിര്‍മ്മിച്ചു നല്കാന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും. പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങാകാനും കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചതായി കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസ്സന് വ്യക്തമാക്കി. കേരളത്തിന് അഞ്ച് ലക്ഷം രൂപയുടെ 1000 വീടുകള്‍ വച്ചുനല്‍കാനും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യതൊഴിലാളികളെ ആദരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി രണ്ട് പരിപാടികളും ഉദ്ഘാടനം ചെയ്യുമെന്നും ഹസ്സന് കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്കാണ് വീട് നിർമ്മാണ ചുമതല. ഓഗസ്റ്റ് 28 ന് വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ രാഹുൽ ഗാന്ധി സന്ദർശിക്കും.ഓഗസ്റ്റ് 29 ന് ബാണാസുര സാഗർ ഡാം തുറന്നു വിട്ട് നാശനഷ്ടമുണ്ടായ കോട്ടത്തറ വില്ലേജ്ജ് സന്ദർശിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here