ഒറ്റക്കെട്ടായി ഒരു ജനത: നവകേരളത്തിനായി ഒരു മാസത്തെ ശമ്പളം; മുഖ്യമന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്ത് പതിനായിരങ്ങള്‍

കേരളം ഒരേ മനസ്സോടെ മുന്നോട്ട്. പ്രളയക്കെടുതിയെ കൂട്ടായ്മ കൊണ്ട് അതിജീവിക്കുന്ന ഒരു സമൂഹമായി ഇന്ന് കേരളം മാറിയിരിക്കുന്നു. നവകേരളത്തിനായി നാമൊന്നിച്ച് എന്ന ആപ്തവാക്യവുമായി മലയാളികള്‍ കൈകോര്‍ക്കുന്നു. പ്രളയക്കെടുതിയെ അതിജീവിക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ ആഹ്വാനം ജനങ്ങള്‍ ഒരേ മനസ്സോടെ ഏറ്റെടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
വിദേശത്തുള്ള മലയാളികളും മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ചില മാധ്യമങ്ങളില്‍ മുഖ്യമന്ത്രി നടത്തിയ അഭിപ്രായപ്രകടനം ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിരുന്നു. പതിനായിരങ്ങളാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കഴിഞ്ഞു. ഓരോ മിനിറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നിരവധി ഫോണ്‍കോളുകളാണ് സഹായം നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് എത്തിക്കൊണ്ടിരിക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഗവര്‍ണര്‍ പി. സദാശിവം, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കൊച്ചി മെട്രോ എംഡി മുഹമ്മദ് ഹനീഷ് തുടങ്ങിയ പ്രമുഖര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസ് സേനയോട് ഇക്കാര്യം ആവശ്യപ്പെട്ടുള്ളതായി ഡിജിപി അറിയിക്കുകയും ചെയ്തു. ഗവര്‍ണര്‍ പി. സദാശിവം തന്റെ ഒരു മാസത്തെ ശമ്പളം ചീഫ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here