Advertisement

‘ഉന്നം പിടിച്ച് ഒറ്റയേറ്’; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണ്ണം നേടി

August 27, 2018
1 minute Read

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ എട്ടാം സ്വര്‍ണ്ണ നേട്ടം. ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നേടുന്നത്. 88.06 മീറ്റര്‍ ദൂരത്തോടെയാണ് നീരജിന്റെ സ്വര്‍ണ്ണ നേട്ടം. മലയാളി താരം വി. നീന ലോംഗ് ജംപില്‍ ഇന്ത്യയ്ക്കായി വെള്ളി നേടി. ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 41 ആയി. എട്ട് സ്വര്‍ണ്ണം നേടിയ ഇന്ത്യ പോയിന്റ് ടേബിളില്‍ 9-ാം സ്ഥാനത്താണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top