ശൈശവ വിവാഹം: സൗദി ശൂറാ കൗണ്‍സില്‍ തിങ്കളാഴ്ച ചര്‍ച്ച ചെയ്യും

ജിദ്ദ: രാജ്യത്ത് നില നില്‍ക്കുന്ന ശൈശവ വിവാഹവുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദേശം തിങ്കളാഴ്ച ചേരുന്ന സൗദി ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. കൗണ്‍സില്‍ അംഗം സുഹൈര്‍ അല്‍ ഹാരിതിയാണ് നിര്‍ദേശം മുന്നോട്ടു വെച്ചത്. ശൈശവ വിവാഹ നിയമം ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇതിന് നിയന്ത്രണം വേണമെന്നാണ് പ്രധാനപ്പെട്ട നിര്‍ദേശം. ശൂറാ കൗണ്‍സിലിനു കീഴിലുള്ള പ്രത്യേക സമിതി രണ്ട് വര്‍ഷം മുമ്പ് ഇതുസംബന്ധമായ പഠനം നടത്തിയിരുന്നു. പതിനെട്ട് വയസിനു മുമ്പുള്ള വിവാഹ കരാറുകള്‍ക്ക് നിയന്ത്രണം വേണമെന്നാണ് ആവശ്യം. വിവാഹിതയാകുന്ന പെണ്‍കുട്ടിയുടെ സമ്മതം, മാനസികമായും ശാരീരികമായും പക്വത കൈവരിക്കല്‍ തുടങ്ങിയവയും വിവാഹത്തിന് പരിഗണിക്കണമെന്ന് നിര്‍ദിഷ്ട നിയമം പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here