സൗദി ഡ്രൈവിംഗ് ലൈസന്‍സ് എങ്ങിനെ പത്ത് മിനുട്ടിനുള്ളില്‍ പുതുക്കാം

സൗദി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ പത്ത് മിനിട്ടുപോലും വേണ്ട. ട്രാഫിക് വിഭാഗത്തിന്‍റെ ബ്രാഞ്ചില്‍ പോലും പോകാതെ ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ലൈസന്‍സ് പുതുക്കാം. എങ്ങനെയെന്നല്ലേ? സൗദി ഡ്രൈവിംഗ് ലൈസന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കാനുള്ള സൗകര്യം ഈയടുത്താണ് ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയത്. മന്ത്രാലയത്തിന്റെ അബ്ഷിര്‍ സിസ്റ്റം വഴി രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പത്ത് മിനുട്ടിനുള്ളില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം. അപേക്ഷ സമര്‍പ്പിക്കാന്‍ ട്രാഫിക് വിഭാഗത്തിന്‍റെ ഏതെങ്കിലും ബ്രാഞ്ച് സന്ദര്‍ശിക്കണം എന്നില്ല. നിലവിലുള്ള ലൈസന്‍സിന്‍റെ കാലാവധി തീരുന്നതിന് ആറു മാസത്തിനുള്ളിലാണ് അപേക്ഷ അയക്കേണ്ടത്. ലൈസന്‍സ് പുതുക്കിയാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ മെസ്സേജ് ലഭിക്കും. കാലാവധി തീര്‍ന്ന ലൈസന്‍സും ഇഖാമയുമായി ബന്ധപ്പെട്ട ബ്രാഞ്ചുകളില്‍ പോയാല്‍ പുതിയ ലൈസന്‍സ് ലഭിക്കും.
ഓണ്‍ലൈന്‍ അപേക്ഷിക്കാന്‍ അപേക്ഷകന് ഉണ്ടായിരിക്കേണ്ട യോഗ്യതകള്‍ ഇവയാണ്:
– ആഭ്യന്തര മന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ അപേക്ഷകന്റെ വിരലടയാളവും ഫോട്ടോയും രജിസ്റ്റര്‍ ചെയ്തിരിക്കണം.
– ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസും, ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയും അടയ്ക്കണം.
പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭിക്കുന്ന അബ്ശിര്‍ ഓണ്‍ലൈന്‍ സിസ്റ്റത്തില്‍ ഇ-സര്‍വീസ് എന്ന കാറ്റഗറിയില്‍ ട്രാഫിക് എന്ന ലേബലില്‍ ക്ലിക്ക് ചെയ്‌താല്‍ ലൈസന്‍സ് പുതുക്കാനുള്ള ഓപ്ഷന്‍ ഉണ്ട്. ഇതിനു മുമ്പായി അപേക്ഷകന്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാകണം. മെഡിക്കല്‍ ടെസ്റ്റ് ലഭ്യമായ അംഗീകൃത സെന്ററുകളുടെ പേരു വിവരങ്ങള്‍ അബ്ഷിര്‍ സിസ്റ്റത്തില്‍ തന്നെ പ്രസിധീകരിച്ചിട്ടുണ്ട്. സൗദിയില്‍ മലയാളീ മാനേജ്മെന്റില്‍ പ്രവര്‍ത്തിക്കുന്ന പല ക്ലിനിക്കുകളും ലിസ്റ്റിലുണ്ട്. കൂടാതെ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസും നേരത്തെ ഓണ്‍ലൈന്‍ വഴി അടയ്ക്കണം. രണ്ട് വര്‍ഷത്തേക്ക് പുതുക്കാന്‍ എണ്‍പത് റിയാലും, അഞ്ച് വര്‍ഷത്തേക്ക് ഇരുനൂറ് റിയാലും, പത്ത് വര്‍ഷത്തേക്ക് നാനൂറ് റിയാലുമാണ് ഫീസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here