നോട്ട് നിരോധനം പരാജയമോ?; 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് കേന്ദ്ര ബാങ്ക്

നിരോധിത നോട്ടുകളുടെ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി കേന്ദ്ര ബാങ്കിന്റെ സ്ഥിരീകരണം. കേന്ദ്രബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ പുറത്തു വിട്ടത്.
2016 നവംബര്‍ എട്ടിനായിരുന്നു നാടകീയമായ നോട്ടു നിരോധനപ്രഖ്യാപനം. കള്ളപ്പണവും, കള്ളനോട്ടുകളും തിരികെയെത്തില്ലെന്ന വാദത്തിലായിരുന്നു പ്രധാനമന്ത്രിയുടെ നടപടി. അന്ന് ക്രയവിക്രയത്തിലുണ്ടായിരുന്ന 15.41 ലക്ഷം കോടിയുടെ 500,1000 നോട്ടുകളായിരുന്നു അസാധുവാക്കിയത്. എന്നാല്‍ അസാധു നോട്ടുകളില്‍ 15.31 ലക്ഷം കോടിയും തിരികെയെത്തിയതായാണ് ഇപ്പോള്‍ ഔദ്യോഗിക വിശദീകരണം വന്നിരിക്കുന്നത്.
നോട്ട് നിരോധനത്തിലൂടെ കള്ളപ്പണവും കള്ളനോട്ടുകളും വലിയ തോതില്‍ പിടിച്ചെടുക്കാമെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വാദം. എന്നാല്‍, 99.3 ശതമാനം നോട്ടും തിരിച്ചെത്തിയത് നോട്ട് നിരോധനം പരാജയമാണെന്ന് വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here