കുറ്റിക്കോൽ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ തൂങ്ങി മരിച്ച നിലയിൽ

കാസർകോട് കുറ്റിക്കോൽ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബേഡഡുക്ക പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പായം ഹൗസിൽ ഗോപാലൻ നായരുടെ മകൻ സുകുമാരനെ (48)യാണ് വീടിനു സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച്ച രാവിലെ ഒരു വിവാഹത്തിന് പങ്കെടുക്കാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ സുകുമാരനെ രാത്രിയായിട്ടും കാണാതായതോടെ വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചിറങ്ങി. ശേഷം ബുധനാഴ്ച്ച രാവിലെ ആറ് മണിയോടെ വീടിന് സമീപത്തെ പറമ്പിലെ കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ സുകുമാരന്റെ മൃതദേഹം കണ്ടെത്തി.
ബീംബുങ്കാൽ സിപിഎം ലോക്കൽ സെക്രട്ടറിയാണ് മരിച്ച സുകുമാരൻ. സുകുമാരന്റെ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here